Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ExpatWelfare

Middle East and Gulf

ഷാ​നി​മോ​ൾ ഉ​സ്മാ​ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ നി​വേ​ദ​നം ന​ൽ​കി

മ​നാ​മ: ബ​ഹ്റി​നി​ലെ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ കേ​ര​ള നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ന് നി​വേ​ദ​നം ന​ൽ​കി.

സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ ഇ-​ഗേ​റ്റ് സം​വി​ധാ​നം യാ​ത്രാ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കു​മെ​ങ്കി​ലും കൃ​ത്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളോ ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ലാ​തെ പാ​സ്‌​പോ​ർ​ട്ടി​ൽ എ​ക്സി​റ്റ്/​എ​ൻ​ട്രി മു​ദ്ര​ക​ൾ പ​തി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി​യ​ത് പ്ര​വാ​സി​ക​ളെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ത​ണ​ൽ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പാ​സ്‌​പോ​ർ​ട്ടി​ൽ ഇ​മി​ഗ്രേ​ഷ​ൻ സ്റ്റാ​മ്പ് ഇ​ല്ലാ​ത്ത​തി​നാ​ൽ പാ​സ്‌​പോ​ർ​ട്ട് പു​തു​ക്ക​ൽ, പിസിസി, വീ​സ പ്രോ​സ​സിം​ഗ്, ഡി​പെ​ൻ​ഡ​ന്‍റ് വീസ എ​ന്നി​വ​യ്ക്കാ​യി പാ​സ്‌​പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ങ്ങ​ളോ എം​ബ​സി​ക​ളോ അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കു​ക​യോ കാ​ല​താ​മ​സം വ​രു​ത്തു​ക​യോ ചെ​യ്യു​ന്നു.

യാ​ത്രാ ച​രി​ത്രം തെ​ളി​യി​ക്കാ​ൻ ഇ-​എ​ഫ്ആ​ർആ​ർഒ (e-FRRO) പോ​ർ​ട്ട​ൽ വ​ഴി 1000 രൂ​പ ഫീ​സ് ന​ൽ​കി രേ​ഖ ഡൗ​ൺ​ലോ​ഡ് ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. കൂ​ടാ​തെ, ഇ-​ഗേ​റ്റ് (FTI-TTP) സം​വി​ധാ​ന​ത്തി​ൽ ആ​ധാ​ർ സ്വീ​ക​രി​ക്കാ​ത്ത​ത് മൂ​ലം നോ​ർ​ക്ക ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും ബാ​ങ്ക് വാ​യ്പ​ക​ൾ​ക്കും ത​ട​സം നേ​രി​ടു​ന്നു​ണ്ടെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന ജീ​വി​ത പ്ര​യാ​സ​ങ്ങ​ൾ, ഫ്രീ ​വീ​സ ത​ട്ടി​പ്പ് മൂ​ല​മു​ള്ള നാ​ടു​ക​ട​ത്ത​ൽ, വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കു​വ​ർ​ധ​ന, സാ​മൂ​ഹി​ക സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​യ്മ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും നി​വേ​ദ​ന​ത്തി​ൽ ഉ​ന്ന​യി​ച്ചു.

ബ​ഹ്റി​നി​ൽ നോ​ർ​ക്ക ഹെ​ൽ​പ്പ് ഡെ​സ്കും എ​മ​ർ​ജ​ൻ​സി ടി​ക്ക​റ്റ് ഫ​ണ്ടും അ​നു​വ​ദി​ക്കു​ക, പാ​സ്‌​പോ​ർ​ട്ട് സീ​ലിം​ഗ് വി​ഷ​യ​ത്തി​ലെ ഫീ​സ് ഒ​ഴി​വാ​ക്കു​ക, FTI-TTP ല​ളി​ത​വ​ത്ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​തി​നി​ധി​ക​ൾ ഉ​ന്ന​യി​ച്ച പ്ര​ശ്ന​ങ്ങ​ൾ ശ്ര​ദ്ധാ​പൂ​ർ​വം കേ​ട്ട ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ, ഇ-​ഗേ​റ്റ് വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ (MEA) ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി പ​രി​ഹാ​ര​ത്തി​ന് സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ളി​ൽ അ​നു​ഭാ​വ​പൂ​ർ​വമാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ പ്ര​സി​ഡന്‍റ് മ​ജീ​ദ് ത​ണ​ൽ പ​റ​ഞ്ഞു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് കോ​ട്ട​യം, വൈ​സ് പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ എ​ന്നി​വ​രും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up